ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്, അതിന് മനസില്ല: മുഖ്യമന്ത്രി
Tue, 17 Jan 2023

കൊച്ചി: പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് തിരിച്ച് മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.