LogoLoginKerala

ബി ജെ പിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ലെന്ന് പിണറായി

 
pinarayi
കൊച്ചി- ബിജെപിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ തനി നിറം മനസ്സിലാക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയും. വര്‍ഗീയതക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കാത്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അങ്കമാലിയില്‍ എംസി ജോസഫൈന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
മോദിയുടെ ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശനം മുന്‍പ് ചെയ്ത കാര്യങ്ങളുടെ പ്രായശ്ചിത്തമാണെങ്കില്‍ നല്ലതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തില്‍ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ്. എന്നാല്‍ വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോള്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അനുഭവങ്ങളിലൂടെയാണ് ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയവും കേരളത്തിലെ ബിജെപി നേതാക്കള്‍ അരമനകളും സന്ദര്‍ശിക്കുന്നു. നേതാക്കളുടെ സന്ദര്‍ശനം ദോഷമുള്ള കാര്യമല്ല, എന്നാല്‍ തനി നിറം മനസ്സിലാക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയും. ആര്‍എസ്എസ് ഒരിക്കലും മതനിരപേക്ഷത അംഗീകരിക്കുന്നില്ല. മത രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. മതന്യൂനപക്ഷങ്ങളെ തുടരാന്‍ അനുവദിക്കരുതെന്നാണ് ആര്‍എസ്എസ് നയം. ഹിറ്റ്‌ലര്‍ നടപ്പാക്കിയ നയമാണിത്. ജര്‍മ്മനിയില്‍ ന്യൂനപക്ഷ വിഭാഗമായ യഹൂദന്മാരെ വേട്ടയാടിയ ഹിറ്റ്‌ലറിന്റെ നയത്തെ ലോകത്ത് അംഗീകരിച്ചത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങളില്‍ പ്രതിക്കൂട്ടിലായത് ആര്‍എസ്എസുകാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോള്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്ക് കൂട്ടത്തോടെ ഓടി പോകേണ്ടി വന്നു. ഇത് കണ്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാ പാറ നയം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ് പിന്തുടരുന്നത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപിയുടെ നയങ്ങള്‍ക്ക് വ്യത്യസ്തമായി കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ്. ഇതിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്നും നയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ിജയന്‍.