ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട; ഹൈക്കോടതി
Oct 18, 2023, 14:25 IST

കൊച്ചി: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. ഇലകളും പുഷ്പങ്ങളും വച്ച് വാഹനങ്ങള്‍ അലങ്കരിക്കാന്‍ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശവും നല്‍കി. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.