LogoLoginKerala

പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

 
Phone blast

പോക്കറ്റലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പയ്യാനക്കൽ സ്വദേശി ഫാരീസ് റഹ്മാനാണ് പൊള്ളലേറ്റത്. സാരമായി പരിക്കേറ്റ ഫാരീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവാകുകയാണ് .
കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഫാരിസ് റഹ്മാന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. 
റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് ഇന്നു രാവിലെ ഓഫീസിലെത്തിയ
പ്പോഴായിരുന്നു അപകടം. സാരമായി പൊള്ളലേറ്റ ഫാരീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 
റിയൽ മീ 8 ഫോൺ 
രണ്ട് വർഷം മുൻപാണ് വാങ്ങിയതെന്നും കേടുപാടുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഫാരീസ് പറയുന്നു.
തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിച്ച മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപയോണ് വീണ്ടും ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത്.