മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ്; ചര്‍ച്ചകള്‍ അനാവശ്യമെന്ന് ശരദ് പവാര്‍
Apr 10, 2023, 13:25 IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതിപക്ഷ നിരയില്‍ വ്യത്യസ്ത നിലപാടുമായി ശരദ് പവാര്‍ രംഗത്ത് . മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയമെന്ന് ശരദ് പവാര്‍ നാസിക്കില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു .വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചര്‍ച്ചയാക്കേണ്ടത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്നും പവാര്‍ പറഞ്ഞു. നേരത്തെ എന്‍സിപി നേതാവ് അജിത് പവാറും ഇതേ നിലപാടുമായി രംഗത്തുവന്നിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തതെന്നായിരുന്നു അജിത്തിന്റെ പരാമര്‍ശം. അദാനി വിഷയത്തിലും കേന്ദ്രസര്‍ക്കാരിനും ബിജെപിക്ക് അനുകൂലമായ നിലപാടാണ് എന്‍സിപി എടുത്തത്.