കേഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍
Mon, 6 Mar 2023

കോഴിക്കോട്: ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രോഗികള്‍ക്ക് ബുദ്ധിമുട്ടായി. സമരത്തെക്കുറിച്ച് അറിയാതെ സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെയെത്തിയ രോഗികള്‍ മടങ്ങി. അതേ സമയം ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടന്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.