LogoLoginKerala

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു, പ്രതിപക്ഷ കക്ഷികളുടെ ഹർജി ജസ്റ്റിസ് ചന്ദ്രചൂഡ് പരിഗണിക്കും

 
Ed cbi
ന്യൂഡൽഹി - പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹർജി ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഏ പ്രില്‍ 5ന് പരിഗണിക്കും.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജൻസികൾ ലക്ഷ്യമിടുന്നത് ഭരണകക്ഷിയായ ബിജെപിയുടെ എതിരാളികളെ മാത്രമാണ്. ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിനും, ജാമ്യത്തിനും സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സിപിഐ എം, കോണ്‍ഗ്രസ്, ആം ആദ്‌മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി, ജെഡിയു, ഭാരത് രാഷ്ട്ര സമിതി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, സിപിഐ, ജമ്മുകാശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളാണ് സുപ്രിം കോടതിയെ സമീപിച്ചത്.