LogoLoginKerala

'ഓപ്പറേഷന്‍ അജയ്'; ആദ്യ വിമാനം ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തി, കൂട്ടത്തില്‍ 7 മലയാളികള്‍

 
operation ajay

ഡല്‍ഹി: 'ഓപ്പറേഷന്‍ അജയ് ' യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം നാട്ടിലെത്തി. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്റ് ചെയ്തത്. AI 1140 വിമാനത്തില്‍ 7 മലയാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.

ഇസ്രായേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ആയി, ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു.ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.