'ഓപ്പറേഷന്‍ അജയ്' ആദ്യ വിമാനം നാളെ രാവിലെ എത്തും, കണ്‍ട്രോള്‍ റൂം തുറന്നു
Updated: Oct 12, 2023, 17:27 IST
'ഓപ്പറേഷന്‍ അജയ്' പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു. 011 23747079 ആണ് കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍.
ന്യൂഡല്‍ഹി: ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ' ഓപ്പറേഷന്‍ അജയ്' യുടെ ഭാഗമായി ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കും. 'ഓപ്പറേഷന്‍ അജയ്' പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു. 011 23747079 ആണ് കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍.