LogoLoginKerala

കുടുംബാം​ഗങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സോണിയാ​ഗാന്ധി; ചേർത്തുപിടിച്ച് രാഹുൽ​ഗാന്ധി

അനുശോചിച്ച് പ്രധാനമന്ത്രിയും മുതിർന്ന ദേശീയ നേതാക്കളും
 
Rahul Gandhi Met Oomen Chandy's Family.

ബെം​ഗ്ലൂരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ നിന്ന് , കർണാടക മുൻമന്ത്രി ടി ജോണിന്റെ ഇന്ദിരാന​ഗറിലുള്ള വസതിയിൽ രാവിലെ 9 മണിമുതൽ പൊതുദർശനം സൗകര്യം ഒരുക്കിയിരുന്നു. ദേശീയ നിരയിലെ നിരവധി നേതാക്കളാണ് മുൻമുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. യുപിഎ അധ്യക്ഷ സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി, മില്ലികാർജുൻ ഖാർ​ഗെ, പ്രിയങ്ക് ഖാർ​ഗെ, ഡി കെ ശിവകുമാർ, കർണാടക മുഖ്യമന്ത്രി സിദ്ധരാമ്മയ്യ, കെ സി വേണു​ഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന കോൺ​ഗ്രസ് ലീ​ഗ് നേതാക്കളും, ബെം​ഗ്ലൂരുവിൽ പ്രതിപക്ഷ യോ​ഗത്തിന് എത്തിയിരുന്ന പ്രതിപക്ഷ നിരയിലെ മുതിർന്ന ദേശീയ നേതാക്കളും ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബാം​ഗങ്ങളെ നേരിൽ കണ്ട് രാഹുൽ​ഗാന്ധിയും സോണിയയും ദുഖത്തിൽ പങ്കുചേർന്നു. 

AICC LEADERS PAYS TRIBUTE TO OOMMEN CHANDY


മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക എയർആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് ദർബാർ ഹാളിലും സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും വൈകിട്ട് ഇന്ദിരാഭവനിലും പൊതുദർശനം. രാത്രി ജ​ഗതിയിലെ വീട്ടിലേക്ക് എത്തിക്കും. നാളെ രാവിലെ കോട്ടയത്തേക്ക് വിലപായാത്ര. തുടർന്ന് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രി പുതുപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം. 

RAHUL MET OOMMEN CHANDY'S FAMILY


ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായി സേവനം ചെയ്തതെന്നും ഇക്കാലത്തെ ആശയവിനിമയം ദില്ലിയിലേക്ക് മാറിയ കാലത്ത് തുടര്‍ന്നിരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി സ്മരിച്ചു. പൊതുപ്രവര്‍ത്തനത്തിനും കേരളത്തിന്റെ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് നഷ്ടമായതെന്നും ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

PM MODI CONDOLENCE IN OOMMEN CHANDY'S DEMISE