സ്മാര്‍ട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
May 9, 2023, 13:35 IST

കോഴിക്കോട്- പാന്റിന്റെ പോക്കറ്റില്‍ വച്ച സ്മാര്‍ട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം ഉണ്ടായത്. റെയില്‍വേ ജീവനക്കാരന്‍ പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാണ് (23) ആണ് പൊള്ളലേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അടിവയറ്റിലും കാലിലും പരിക്കേറ്റ ഫാരിസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയല്‍മി 8 സ്മാര്‍ട്ട് ഫോണിനാണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന് ഫാരിസ് പറഞ്ഞു. തീപിടിച്ച ഉടന്‍ തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണ്ണമായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു.