LogoLoginKerala

എലൈറ്റ് ആശുപത്രിയിലും ശമ്പള വർധന ; നഴ്സുമാരുടെ സമരം വിജയം, തൃശൂരിൽ ആഹ്ലാദ പ്രകടനം

 
Nurses strike victory procession
തൃശൂർ : ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും ശമ്പളം വർധിപ്പിച്ചതോടെയാണ് രണ്ട് ദിവസത്തെ സമരം വിജയിച്ചത്. യുഎൻഎയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ലാദ പ്രകടനം നടത്തി.
ആകെയുളള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമായിരുന്നു വേതനം വർധിപ്പിക്കാതിരുന്നത്. 
എലൈറ്റ് ആശുപത്രിയും
 ശമ്പള വര്‍ധനക്ക് തയ്യാറായതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. 
നഴ്സുമാർ തൃശ്ശൂർ ആഹ്ലാദപ്രകടനം നടത്തി.
ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. ഒരു ആശുപത്രി മാത്രമാണ് വേതനം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനത്തില്‍ എത്താതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. എന്നാല്‍ രാവിലെ 11മണിക്ക് വേതനം വര്‍ധിപ്പിക്കാന്‍ ഈ ആശുപത്രിയും ധാരണയില്‍ എത്തുകയായിരുന്നു.
തുടർന്നാണ് സമരം അവസാനിപ്പിച്ചതായി യു എൻ എ അറിയിച്ചത്.
 നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.
. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ഇന്നലെ കലക്ടറേറ്റിലേക്ക് മാർച്ചും ഇന്ന് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു .