LogoLoginKerala

കൊച്ചി മേയർക്കെതിരായ യുഡിഎഫ് അവിശ്വാസം പാളി

 എൽഡിഎഫും ബിജെപിയും വിട്ടുനിന്നു
 
Kochi Mayor

കൊച്ചി - ബ്രഹ്മപുരം അഗ്നിബാധയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ എം. അനിൽകുമാർ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാളി. യോഗത്തിന് അധ്യക്ഷത വഹിക്കാൻ പോലും മേയറോ ഡെപ്യൂട്ടി മേയറോ ഇല്ലാത്ത വിധത്തിൽ എൽ.ഡി.എഫിന്റെ എല്ലാ അംഗങ്ങളും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയം പരിഗണനക്കെടുക്കാൻ പോലും സാധിച്ചില്ല. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ അവിശ്വാസം വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. യു.ഡി.എഫിന് 31 അംഗങ്ങളുണ്ടെങ്കിലും 28 പേർ മാത്രമെ പങ്കെടുത്തുള്ളൂ. ബി ജെ പി യുടെ അഞ്ച് അംഗങ്ങളും വിട്ടു നിന്നു.
അവിശ്വാസം ചർച്ചയ്ക്കെടുക്കാൻ യോഗം ചേരണമെങ്കിൽത്തന്നെ മൊത്തം അംഗങ്ങളിൽ പകുതി പേർ രജിസ്റ്ററിൽ ഒപ്പുവെക്കണം. 37 അംഗങ്ങൾ അതിനുവേണം.

പ്രതിഷേധ സൂചകമായി കൗൺസിൽ ഹാളിനു പുറത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. അറിയിച്ചു.