ട്രെയിന്‍ തീവയ്പ് അന്വേഷണം എന്‍ ഐ എ ഉടന്‍ ഏറ്റെടുക്കും, കേരളം എതിര്‍ക്കില്ല

കോഴിക്കോട്- എലത്തൂരില്‍ ട്രെയിന്‍ തീവയ്പ് കേസിന്റെ അന്വേഷണം എന്‍ ഐ എ ഉടന്‍ ഏറ്റെടുക്കും. ഷാരൂഖ് സെയ്ഫിക്കെതിരെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തണമെന്ന് വ്യക്തമാക്കി എന്‍.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി എന്‍ ഐ എക്ക് ഉടന്‍ ലഭിക്കുമെന്നറിയുന്നു. എന്‍.ഐ.എ ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ സംഘം ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടെത്തി പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എയുടെ ചെന്നൈ യൂണിറ്റും കൊച്ചി യൂണിറ്റും കൂടിയാലോചിച്ചാണ് പ്രഥമദൃഷ്ട്യാ തന്നെ യു.എ.പി.എ. ചുമത്താമെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഷാരൂഖിന്റെ പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. മറ്റൊരു വമ്പന്‍ ആക്രമണത്തിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നോ എന്നും സംശയമുണ്ട്. ഷാരൂഖിന് പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിരുന്നോ എന്ന് വ്യക്തമല്ല. പരിശീലനം ലഭിച്ചിരുന്നെങ്കില്‍ പ്രതിക്ക് പൊള്ളല്‍ ഏല്‍ക്കില്ലായിരുന്നെന്നും നിര്‍ണായക തെളിവായ ബാഗ് അലക്ഷ്യമായി ഉപേക്ഷിക്കില്ലായിരുന്നെന്നും നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു വമ്പന്‍ ആക്രമണത്തിനായി അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ ട്രെയിന്‍ തീവയ്പ്പിലേക്ക് തിരിക്കുകയാണോ എന്ന സംശയം ഉയര്‍ന്നത്.
എന്‍ ഐ എ അന്വേഷണം ഏറ്റെടുക്കുന്നതിനെ കേരളം എതിര്‍ക്കില്ലെന്നാണറിയുന്നത്. പ്രതിയായ ഷാരൂഖ് സെയ്ഫിയുടെ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ദേശീയ ഏജന്‍സി തന്നെ നടത്തട്ടെയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.തീവയ്പ്പിനെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേര