പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ ഐ എ കുറ്റപത്രം

കൊച്ചി- നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെതിരെ ദേശവ്യാപക റെയ്ഡ് നടത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. 59 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കേസിലെ 12 പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എന്‍ഐഎ വ്യക്തമാക്കി. ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികള്‍ ശ്രമിച്ചത്. മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനത്തിനും ശ്രമിച്ചു. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തി. ഭീകരസംഘടനയായ ഐ എസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങള്‍ക്ക് നീക്കങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യാനും പി എഫ് ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിലുണ്ട്. പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് തീരുമാനപ്രകാരമാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. നിരോധിത സംഘടനായായ ഐ എസിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയാണെന്നും എന്‍ ഐ എ ആരോപിക്കുന്നു. പോപുലര്‍ ഫ്രണ്ടിന് സ്വന്തമായി ദാറുല്‍ഖുദ എന്ന പേരില്‍ കോടതിയുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്.