LogoLoginKerala

ഹൈറേഞ്ചില്‍ നല്ല കെഎസ്ആര്‍ടിസി വേണം; ആവശ്യം ശക്തം

 
ksrtc

കെ എസ് ആര്‍ ടി സി യുടെ നല്ല വാഹനങ്ങള്‍ സര്‍വീസ് ഹൈ റേഞ്ച് റൂട്ടില്‍ ഓടിക്കാന്‍ സര്‍ക്കാര്‍ തല നടപടി സ്വികരിക്കണമെന്ന ആവശ്യം ശക്തമായി. തിരുവനന്തപുരത്തു നിന്നും മുന്നാറിലേക്കും വന്ന ബസ് ഇന്ന് രാവിലെ ഇടുക്കി എറണാകുളം ജില്ലയുടെ അതിര്‍ത്തിക്കടുത്തു നേര്യമംഗലത്ത് അപകടംത്തില്‍പ്പെട്ടിരുന്നു.

ഇവിടെ മറിഞ്ഞ ബസ് ഇവിടെ നിന്നും ഏതാനും മീറ്ററുകള്‍ അകലെയുള്ള നേര്യമംഗലം വനമേഖലയില്‍ ആയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു വെന്ന് കെ എസ് ആര്‍ ടി സി അധികൃതരും യാത്രക്കാരും പറയുന്നു.മുന്നാര്‍, കുമളി മേഖലകളില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും കാലപഴക്കം ചെന്ന ബസുകളാണെന്ന്  ആക്ഷേപമുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഉടന്‍ കേരളത്തില്‍ എത്തിക്കുന്ന 100 ബസുകളില്‍ കുറച്ചു ബസുകള്‍ ഹൈ റേഞ്ചു റൂട്ടില്‍ ഓടിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്.