LogoLoginKerala

ദേശീയചലച്ചിത്ര പുരസ്കാരം : അല്ലു അര്‍ജുൻ മികച്ച നടൻ, നടി ആലിയയും കൃതിയും, ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം

 
Nation Film Awards

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടു. ക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. ‘ഗംഗുഭായ് കത്തിയവാടി’, ‘മിമി’ എന്ന സിനിമകളിലെ പ്രകടനത്തിനാണ് ആലിയക്കും കൃതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ‘ദി കശ്മീർ ഫയൽസ്’ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി. ഇന്ദ്രസിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ‘ഹോം’ ലെ മികച്ച അഭിനയത്തിനാണ് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശം നേടിയത്. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിനാണ്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി.മികച്ച പരിസ്ഥിതി ചിത്രമായി ആര്‍.എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 

എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രത്തിന് കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച കൊറിയോഗ്രാഫി അവാർഡ് ആർ.ആർ.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോൾ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഇരവിന്‍ നിഴല്‍’ എന്ന തെലുങ്ക് ചിത്രത്തിലെ ‘മായാവാ ഛായാവാ’ എന്ന ഗാനം ആലപിച്ച ശ്രേയ ഘോഷാലാണ് മികച്ച ഗായിക. മികച്ച ഗായകൻ കാലഭൈരവ. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. സഞ്ജയ് ലീല ബൻസാലിയാണ് മികച്ച അവംലബിത തിരക്കഥ. കച്ച ആക്‌ഷൻ കൊറിയോഗ്രഫി വിഭാഗത്തിലും മികച്ച നൃത്തസംവിധാനം, മികച്ച സ്പെഷൽ എഫക്ട്സും ആർആർആർ ന് ലഭിച്ചു. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.