LogoLoginKerala

ദി കേരള സ്റ്റോറിയെ പിന്തുണച്ച് നരേന്ദ്രമോഡി, തീവ്രവാദംകേരളത്തെ നശിപ്പിക്കുന്നു

 
narendra modi

ബാംഗ്ലൂര്‍-ദി കേരള സ്റ്റോറി'യെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇലക്ഷന്‍ പ്രചാരണ പ്രസംഗം. ദി കേരള സ്റ്റോറി തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ബെല്ലാരിയില്‍ ഇലക്ഷന്‍ റാലിയില്‍ പറഞ്ഞു.

തീവ്രവാദം ഇപ്പോള്‍ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ്. തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും ഉള്ളവരുടെ മനോഹരമായ നാടാണ് കേരളം. അവിടെ തീവ്രവാദ ശക്തികള്‍ എങ്ങനെ വളരുന്നു എന്നത് സിനിമ അനാവരണം ചെയ്യുന്നുവെന്ന് നരേന്ദ്രമോഡി വിശദീകരിച്ചു.

ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദത്തെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് എല്ലാ നിരോധിക്കാനും വികസനം തടയാനും മാത്രമാണ് അറിയുന്നത്. 'ജയ് ബജറ്ങ് ബലി'യെന്ന് വിളിക്കുന്നത് പോലും അവര്‍ക്ക് പ്രശ്‌നമാണ്.