LogoLoginKerala

നരേന്ദ്രമോദി പ്രതിഷേധ വിമര്‍ശനങ്ങളെ ഭയപ്പെടുന്നു; എം എം ഹസ്സന്‍

 
M M HASSAN

തിരുവനന്തപുരം: പ്രതിഷേധ സ്വരങ്ങളെ നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഭയപ്പെടുന്നുവെന്ന്  യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പ്രതിപക്ഷ വേട്ടയ്‌ക്കെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെയും പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയപരമായ പരാമര്‍ശങ്ങളുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും, കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയതക്കും ഫാസിസത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന പ്രതിഷേധിക്കുന്ന നേതാക്കളെ കള്ള കേസുകളില്‍ കുടുക്കി നിശബ്ദ്ധരാക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സംഘ പരിവാര്‍ ശക്തികള്‍ ഗൂഢാലോചന നടത്തുന്നത്, രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും നിരന്തരമായി കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നത് എക്കാലവും ദളിത് ന്യൂനപക്ഷ പീഢനങ്ങള്‍ക്കെതിരെയും, ഫാസിസത്തിനെതിരെയും വര്‍ഗീയതക്കെതിരെയും  സന്ധിയില്ലാ സമരം ചെയ്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു, പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നുള്ളതിന്റെ അവസാനത്തെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസും കോടതിവിധിയും.

2019 ല്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തിലാണ് രണ്ടുവര്‍ഷം തടവു  ശിക്ഷക്ക് വിധിച്ചിരിക്കുന്നതെന്നും ഓര്‍ക്കണം ,രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുകയുംഅടുത്ത തെരഞ്ഞെടുപ്പില്‍മത്സരിക്കുന്നത് അയോഗ്യനാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് കേന്ദ്ര ഭരണകൂടത്തിനുള്ളത്.

ഇതിനെതിരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മതേതര ശക്തികള്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വര്‍ഗീയ ഫാസിസത്തിനെതിരെയും ശക്തമായ സമരങ്ങള്‍ക്ക് സജ്ജമാവണമെന്നും എം എം ഹസ്സന്‍ വ്യക്തമാക്കി, രാഷ്ട്രീയ ജനതാ ദള്‍ വൈസ് പ്രസിഡണ്ട് നൗഷാദ് തോട്ടുകര അധ്യക്ഷത വഹിച്ചു . ഐക്യ ജനാധിപത്യമുന്നണി നേതാക്കളായ സലിം പി മാത്യു( കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ), അഡ്വ : സനല്‍ കുമാര്‍ (ആര്‍ എസ് പി ) രാഷ്ട്രീയ ജനതാദള്‍ നേതാക്കളായ, ഡോ:ജോര്‍ജ് ജോസഫ്,ബിനു പഴയചിറ, ചോലക്കര മുഹമ്മദ്,എ. ജെ ഷൈല,സിന്ധു രഘുനാഥ്, ബിജു തേറാട്ടില്‍,എം പി ഷാഹുല്‍ ഹമീദ്,ചന്ദ്രന്‍, എ പി യുസഫ്  എന്നിവര്‍ പ്രസംഗിച്ചു.