LogoLoginKerala

എം വി ഗോവിന്ദന് തെറ്റി, പക്ഷെ സുധാകരനെ കാത്തിരിക്കുന്നത് ലൈംഗിക ആരോപണം

 
govindan sudhakaran monson

കൊച്ചി- മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി കെ സുധാകരനെ ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തിന് വീണി കിട്ടിയ വടിയായി. സി പി എം മുഖപത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പീഢനം നടക്കുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന പരാമര്‍ശം നടത്തിയത്. എന്നാലിത് വസ്തുതാപരമയി  തെറ്റാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

അതേസമയം പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതോടെ മോന്‍സന്റെ ബ്യൂട്ടി ക്ലിനിക്കിലെ മുഖ്യജീവനക്കാരിയായി മാറിയെന്നും മോന്‍സണ്‍ അറസ്റ്റിലാകുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം വരെ അവരെ വീട്ടില്‍ നിന്ന് കാറയച്ച് മോന്‍സന്റെ വീട്ടില്‍ വരുത്തി ലൈംഗികമായി ബന്ധപ്പെട്ടിരുന്നുവെന്ന മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്ന പീഢനത്തിന്റെ പേരിലാണ് മോന്‍സണെതിരെ യുവതി പരാതി നല്‍കിയതും പോലീസ് കേസെടുത്ത് ശിക്ഷവാങ്ങിക്കൊടുത്തതും. പ്രായപൂര്‍ത്തിയായ ശേഷമുള്ള ലൈംഗിക ബന്ധത്തില്‍ പോക്‌സോ നിയമം ബാധകമല്ല. ഇത്തരത്തില്‍ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിനുപയോഗിച്ച സമയങ്ങളിലാണ് കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കേസെടുക്കാനുള്ള വകുപ്പുകളില്ലെന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല.

പോക്്‌സോ കേസുമായി ബന്ധപ്പെടുത്തി എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചതോടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നിന്ന് തല്‍ക്കാലത്തേക്കെങ്കിലും ശ്രദ്ധ വഴിതിരിക്കാന്‍ സുധാകരന് സാധിച്ചു. എന്നാല്‍ സുധാകരനെതിരെ ലൈംഗിക ആരോപണം വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്നാണ് ക്രൈംബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്ന സൂചന.