LogoLoginKerala

പൊട്ടില്ലാത്ത കൈക്ക് പ്ലാസ്റ്റിട്ട് രാഷ്ട്രീയ ഉപകരണമാക്കരുത്: കെ കെ ഗോവിന്ദന്‍

പൊട്ടില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ കെ രമ

 
mv govindan kk rama

തിരുവനന്തപുരം: കെ കെ രമ എം എല്‍ എ പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റിട്ടതെന്ന് വ്യക്തമായിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊട്ടില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ആധുനിക സമൂഹത്തിന് കളവ് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും കെ കെ രമ വിഷയത്തില്‍ നുണ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടും പൊട്ടില്ലായ്മയുമൊക്കെ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. അതിന് ഒരു ഉപകരണമായി പൊട്ടിയ കൈയ്യെന്നു പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. അത്തരത്തില്‍ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമുണ്ട്. ഇത് ശരിയായ സമീപനമല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. 
പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് ഇതിന് മറുപടി നല്‍കിക്കൊണ്ട് കെ കെ രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്ക് എതിരെ നടപടി വേണം. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി. തന്റെ കൈയില്‍ പൊട്ടലില്ലെന്നും പ്ലാസ്റ്റര്‍ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം നടക്കുകയാണ്. രമയുടേതെന്ന പേരില്‍ എക്‌സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നതെന്നും രമ പറഞ്ഞു.