നിയമസഭാ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്
Oct 18, 2023, 19:16 IST

കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ 'നിയമസഭാ അവാര്‍ഡ്' എം.ടി വാസുദേവന്‍ നായര്‍ക്ക്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അശോകന്‍ ചരുവില്‍, പ്രിയ കെ. നായര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.