കലിതുള്ളി ഇസ്രായേല്‍ അടിക്ക് കനത്ത തിരിച്ചടി, 200ലേറെ പേര്‍ കൊല്ലപ്പെട്ടു
പലസ്തീന് ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേല്‍ നടത്തിവരുന്ന അക്രമങ്ങളും പലസ്തീനി പ്രദേശങ്ങള്‍ വ്യാപകമായി കയ്യേറുന്നതും തുടര്‍കഥയായിരുന്നു. ഒടുവില്‍ അതിനോടുള്ള ശക്തമായ പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ഇന്നു പുലര്‍ച്ചെ ആരംഭിച്ച യുദ്ധം. എന്നാല്‍ വലിയ സൈനികശക്തിയായ ഇസ്രായേലിന് ഇത് കനത്ത അടിയായിരുന്നു. അതുകൊണ്ടുതന്നെ ഇത്രവലിയ അടിക്ക് തിരിച്ചടിക്കാതെ ഇസ്രായോലും അടങ്ങിയിരുന്നില്ല. ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തില്‍ 40 ലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ ഇസ്രായേല്‍ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സംഘം തെരുവില്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്.
ഒരു കോടി വരുന്ന ഇസ്രായേല്‍ ജനത ഇന്ന് രാവിലെ ഉണര്‍ന്നെണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കായായിരുന്നു. പുലര്‍ച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധ സംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകള്‍. പ്രധാന നഗരങ്ങള്‍ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം കണ്ണില്ലാത്ത ആക്രമണം നടത്തിയത്. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി. സൈനികര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. സൈനിക വാഹനങ്ങള്‍ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളില്‍ എല്ലാം ജനങ്ങള്‍ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. പിന്നാലെ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്ന ഇസ്രയേല്‍ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.