മോണ്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്; കുറ്റപത്രം അടുത്ത മാസം, കെ സുധാകരന്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍
Oct 17, 2023, 12:00 IST
കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അടുത്ത മാസം. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ളത്.
മോണ്‍സണ്‍ മാവുങ്കല്‍, കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐ ജി ലക്ഷ്മണ, എബിന്‍ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.