ജയിലറിലെ പ്രകടനത്തിന് പിന്നാലെ വൃഷഭയിലെ മോഹന്‍ലാലിന്റെ ലുക്കും വൈറല്‍!!
ജയിലറിലെ പ്രകടനത്തിന് പിന്നാലെ വൃഷഭയിലെ മോഹന്‍ലാലിന്റെ ലുക്കും വൈറല്‍. പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി താടിയും മുടിയും നീട്ടിയ നടന്റെ ഫോട്ടകളും വീഡിയോകളുമാണ് വൈറലാകുന്നത്.
വൃഷഭയിലെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌ന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൃഷഭ.
അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം.
റോഷന്‍ മെകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തുന്നത്. ഷനായ കപൂര്‍, സഹ്റ ഖാന്‍, സിമ്രാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മേക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറിന്റെ തെന്നിന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ജൂലൈ 22 നാണ് വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചത്. മലയാളം-തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേര്‍ന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.