LogoLoginKerala

'സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്' ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ അനുകൂലിച്ച് മന്ത്രി ആര്‍ ബിന്ദു

 
r bindhu

തിരുവനന്തപൂരം: സ്വവര്‍ഗ വിവാഹ വിധിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണങ്ങള്‍ സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം.

വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.