LogoLoginKerala

വന്ദനയുടെ അമ്മയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി വീണാ ജോര്‍ജ്

 
veena george

ദാരുണമായി കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ  അമ്മയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വൈകാരിക രംഗങ്ങളുണ്ടായത്. വന്ദനയുടെ മൃതദേഹത്തിന് സമീപം ഏറെ നേരം നിറകണ്ണുകളോടെ നിന്ന മന്ത്രി പിന്നീട് വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ അവര്‍ക്കരികിലേക്കെത്തി. മന്ത്രിയെ കണ്ടതോടെ വന്ദനയുടെ മാതാപിതാക്കള്‍ നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി. വന്ദനയുടെ മാതാവിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച വീണാ ജോര്‍ജ് നിയന്ത്രണംവിട്ട് കരഞ്ഞു.

വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി വീണാ ജോര്‍ജിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത് വിവാദമായിരുന്നു. പിന്നീട് ഇതേക്കുറിച്ച് വിശദീകരണം നടത്തിയ വീണാ ജോര്‍ജ് വന്ദന തനിക്കും മകളെ പോലെയാണെന്ന് പറയുകയുണ്ടായി. മകളെ പോലുള്ള ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയെന്നായിരുന്നും മന്ത്രി ചോദിക്കുകയുണ്ടായി.