LogoLoginKerala

കണ്ണൂരില്‍ മിനി ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 24 പേര്‍ക്ക് പരിക്ക്

 
Accident

കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

മംഗലാപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസും മീന്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അര്‍ധരാത്രി 12.45ഓടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മീന്‍ ലോറിയില്‍ ഇടിച്ചു തകര്‍ന്നു.