LogoLoginKerala

മിൽമ പാൽവില കൂട്ടുന്നു; പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധന

 
Milma
തിരുവനന്തപുരം- നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധന. 29 രൂപയുടെ മിൽമ റിച്ചിന് 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു.
അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റ് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ മിൽമ റിച്ചിനും, മിൽമ സ്മാർട്ടിനും വില കൂട്ടിയില്ലായിരുന്നു എന്നും മിൽമ ചെയർമാൻ പറയുന്നു.
മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഡി​സൈ​നും അ​ള​വും വി​ല​യും ഏ​കീ​ക​രി​ക്കു​ന്ന "റീ​പൊ​സി​ഷ​നി​ങ് മി​ല്‍മ 2023' പ​ദ്ധ​തി​യു​ടെ ഭാഗമായാണ് ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളെ ബ​ഹു​രാ​ഷ്‌​ട്ര ബ്രാ​ന്‍ഡു​ക​ളോ​ട് കി​ട​പി​ടി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ പാ​ക്കി​ങ്, ഡി​സൈ​ൻ, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം എ​ന്നി​വ​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റം വ​രു​ത്തി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​ക​രി​ച്ച് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
മി​ല്‍മ​യും മേ​ഖ​ല യൂ​ണി​യ​നു​ക​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന വി​വി​ധ ഇ​നം പാ​ല്‍, തൈ​ര്, സെ​റ്റ് ക​ര്‍ഡ്, ഫ്ളേ​വേ​ര്‍ഡ് മി​ല്‍ക്ക്, നെ​യ്യ് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യി​ലും ഏ​കീ​ക​ര​ണം വ​രു​ത്തു​ക​യും സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​കൃ​ത ഡി​സൈ​നി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മി​ല്‍മ ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.
നി​ല​വി​ല്‍ മ​ല​ബാ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​നു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന പാ​ല്‍ ഒ​ഴി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു പോ​ലെ അ​ല്ല. ഇ​തു​മാ​റ്റി ഒ​രേ ഡി​സൈ​നി​ലും രു​ചി​യി​ലും അ​ള​വി​ലും അ​വ​ത​രി​പ്പി​ക്കും. വി​ല​യും ഏ​കീ​ക​രി​ക്കും. ഇ​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ഒ​രു വ​ര്‍ഷം മു​മ്പാ​ണ് മി​ല്‍മ ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും മി​ല്‍മ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ല്‍ വി​പ​ണ​ന ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.