കറുപ്പ് വിരോധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചുവിട്ട മാധ്യമ സൃഷ്ടികള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍
Mon, 27 Feb 2023

തിരുവനന്തപൂരം: കറുപ്പ് വിരോധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചുവിട്ട മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങള്‍ക്ക് ജനപിന്തുണയില്ലെന്നും നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളിക്കളയുകയും ചെയ്തു. കൂടാതെ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി കുറപ്പെടുത്തി.