ബസില്‍ മധ്യവയസ്‌കന്റെ നഗ്നതാ പ്രദര്‍ശനം, ദൃശ്യം പുറത്തുവിട്ട് യുവതി

കണ്ണൂര്‍-കണ്ണൂരില്‍ സ്വകാര്യ ബസില്‍ മധ്യവയസ്‌കന്റെ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും. അടുത്ത സീറ്റിലെ യാത്രക്കാരിയായ യുവതി പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവന്നു. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ദുരനുഭവം വിവരിച്ച് യുവതി തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ബസില്‍ കയറിയ മാസ്‌ക് ധരിച്ചയാള്‍ യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ പ്രവൃത്തി തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി.
നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പയ്യന്നൂര്‍ ഡിവൈഎസ്പി പ്രേമചന്ദ്രന്‍ പറഞ്ഞു.
അടുത്തിടെയാണ് അങ്കമാലിയില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ യുവാവ് സമാനമായ പ്രവൃത്തി ചെയ്ത് പോലീസ് പിടിയിലായത്. അന്ന് തൊട്ടടുത്ത് ഇരുന്ന യുവതിയാണ് വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.