കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് വിവാഹിതര്‍ പുറത്തേക്ക്

കൊച്ചി-കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് വിവാഹിതര്‍ പുറത്തേക്ക്. രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ രാജിവച്ചു. ആലപ്പുഴയില്‍ നിന്നുള്ള, എ ഗ്രൂപ്പുകാരനുമായ വിശാഖ് പത്തിയൂരും, അനന്ത നാരായണനുമാണ് എന്‍.എസ്.യു. നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. കെ.എസ്.യുവിന്റെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.
കെ എസ് യു പുനസംഘടന പട്ടിക പുറത്തെത്തിയപ്പോള്‍ അത് കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിവെച്ചിരുന്നു. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍നിന്ന് വലിയ മാറ്റംവരുത്തിയെന്നായിരുന്നു ആരോപണം. വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഭാരവാഹി പട്ടികയില്‍ വിവാഹിതരായ 7 പേരെയും പ്രായപരിധി പിന്നിട്ട 5 പേരെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ വി ടി ബല്‍റാമും അഡ്വ. ജയന്തും കെഎസ്യുവിന്റെ ചുമതല ഒഴിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി അറിയിച്ച് കത്തും നല്‍കി. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാര്‍ ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിശാഖ് പത്തിയൂര്‍, എന്‍. അനന്തനാരായണന്‍ എന്നിവരാണ് രാജിവെച്ചത്. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇനിയും തുടരേണ്ടതില്ലെന്ന നിലപാടാണ് ഇരുവരും കൈക്കൊണ്ടത്.
വിവാഹം കഴിഞ്ഞവര്‍ വേണ്ടന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് നേതൃത്വം നില്‍ക്കുകയാണ്. കെപിസിസിയുടെ കത്ത് ലഭിച്ചു എങ്കിലും ഇക്കാര്യത്തില്‍ എന്‍ എസ് യു ദേശീയ നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ പേര്‍ ഇനിയുും രാജിവെച്ചേക്കും.