LogoLoginKerala

സംഘര്‍ഷം വിട്ടൊഴിയാതെ മണിപ്പൂര്‍; സൈന്യത്തിനു നേരെ ആക്രണം; ബിഎസ്എഫ് ജവാന് വീരമൃത്യു

 
Attack on Army; BSF jawan martyred

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈന്യത്തിനു നേരെയുള്ള ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അക്രമകാരികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. കൂടാതെ  വെടിവെപ്പില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ക്കും പരിക്കേറ്റു. ആയുധധാരികളായ ഒരു കൂട്ടം യുവാക്കള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആക്രമിച്ചതാണ് സംഘര്‍ത്തിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.  

അക്രമം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് ഇന്റനെറ്റ് വിലക്ക് തുടരാന്‍ തീരുമാനം. ജൂണ്‍ 10 ശനിയാഴ്ച്ച വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും മെയ്തി-കുകി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുന്നത്.

നേരത്തെ, ആഭ്യന്തരമന്ത്രി അമിത് ഷാ മെയ്തികളോടും കുകികളോടും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനും സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ പ്രവര്‍ത്തിക്കാനും അഭ്യര്‍ത്ഥന നടത്തിയിരുന്നു. അന്ന് അക്രമികള്‍ ആയുധം താഴെ വച്ച് സംഘര്‍ഷം നിര്‍ത്തിയിരുന്നു. എന്നാല്‍ മണിപ്പൂര്‍ വീണ്ടും ചോരക്കളമായി മാറിയിരിക്കുകയാണ്.