മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസ്; യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
Oct 23, 2023, 13:40 IST
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ അറസ്റ്റില്‍. ഇംഫാലില്‍ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. മനോഹര്‍മ ബാരിഷ് ശര്‍മ ഈ കേസില്‍ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഈ മാസം 25 വരെ കോടതി റിമാന്‍ഡ് ചെയ്തു.