കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്സിന് നീക്കം , 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി.
Sat, 25 Feb 2023

വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കാനൊരുങ്ങി മാനേജ്‌മെന്റ്. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.
ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. 1080 കോടി രൂപയാണ് ഇതിനായി നീക്കിവയ്‌ക്കേണ്ടത്.