LogoLoginKerala

കറന്‍സി നോട്ടില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി സവര്‍ക്കറുടെ ചിത്രം നല്‍കണം; ഹിന്ദു മഹാസഭ നേതാവ്

 
savarkar

ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാവ്. ഇത് ബംന്ധിച്ച് ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. പാര്‍ലമെന്റ് റോഡിന് വിഡി സവര്‍ക്കറുടെ പേരിടണമെന്നും ഹിന്ദു മഹാസഭ കത്തില്‍ ആവശ്യപ്പെട്ടു.

മുന്‍ ഹിന്ദു മഹാസാഭ അധ്യക്ഷനും 'സ്വാതന്ത്ര്യ സമര സേനാനിയുമായ' സവര്‍ക്കര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന യഥാര്‍ത്ഥ ആദരമാകും തീരുമാനം എന്നാണ് കത്തില്‍ പറയുന്നത്. സവര്‍ക്കറുടെ 58ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് കത്ത് നല്‍കിയത്. ചരമവാര്‍ഷിക പൂജയും ചടങ്ങളും ഹിന്ദു മഹാസഭ ആചരിച്ചിരുന്നു. ഡല്‍ഹിയിലെ അഖില്‍ ഭാരത് ഹിന്ദു മഹാസഭ കാര്യാലയത്തില്‍ ആയിരുന്നു ചടങ്ങുകള്‍.

ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക അധ്യക്ഷനായി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ മഹാനായ ചരിത്ര വിപ്ലവകാരിയായിരുന്നു സവര്‍ക്കറെന്ന് പരിപാടിയില്‍ അശോക് ശര്‍മ്മ പറഞ്ഞു.