മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജിവച്ചു
മഹാരാഷ്ട്ര: ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി രമേഷ് ബൈസിനെ നിയമിച്ചു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമര്‍ശം അടുത്തിടെ വിവാദമായതിനെ തുടര്‍ന്നാണ് കോഷിയാരിയുടെ രാജി. ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാത്തൂരിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ക്കായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രസിഡന്റ് മുര്‍മു പുതിയ നിയമനങ്ങളും നടത്തി. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബി.ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. മുന്‍ ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി. രാജസ്ഥാനിലെ ശക്തനായ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയെ അസമിന്റെ ഗവര്‍ണറായി നിയമിച്ചു. അതേ സമയം മുന്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായി.