ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി
Oct 20, 2023, 15:43 IST
ചെന്നൈ: നടിയും മുന്‍ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തില്‍ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.
36 ലക്ഷം രൂപയുടെ ഇഎസ്‌ഐ കുടിശികയുണ്ടെന്ന് ബോര്‍ഡ് ചെന്നൈ എഗ്മോര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികള്‍ക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നല്‍കിയ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.