LogoLoginKerala

കർണാടക പൊലീസിന്റെ അകമ്പടിയില്ലാതെ മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം ; സുപ്രീം കോടതിയുടെ ജാമ്യ ഇളവ്

15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സുപ്രീം കോടതി

 
ABDUL NASSER MADANI

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കേരളത്തിലേക്ക് മടങ്ങാൻ അനുമതിയുമായി സുപ്രീം കോടതി.
മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. 
15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇതിന്റെ റിപ്പോർട്ട് കർണാടക പൊലീസിനു കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. 
കേരളത്തിലേക്കു വരാൻ കർണാടക പൊലീസിന്റെ അകമ്പടി നൽകേണ്ടന്നും കോടതി ഉത്തരവിലുണ്ട്. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. നേരത്തെ ജാമ്യവ്യവസ്ഥകൾ കൃത്യമായി പാലിച്ചതാണ് മഅദനിക്ക് സുപ്രീം കോടതിയുടെ വിധിയിലൂടെ നാട്ടിലേക്ക് മടങ്ങാൻ കാരണമായത്.