LogoLoginKerala

മഅ്ദനി കേരളത്തില്‍, സര്‍ക്കാര്‍ പ്രതികൂല നിലപാട് സ്വീകരിച്ചില്ലെന്ന് മഅ്ദനി

 
maadani


കൊച്ചി- ബാംഗളൂര്‍ സഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി ഡി പി  ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച വൈകിട്ട് കേരളത്തിലെത്തി.

വൈകിട്ട് 6 20 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്ലൂരുവില്‍ നിന്ന് പുറപ്പെട്ട മഅ്ദനിയും സംഘവും   എഴുമണിയോടെ നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ എത്തി.ഭാര്യ സൂഫിയ മഅദ്നി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പി ഡി പി നേതാക്കളായ നൗഷാദ് തിക്കോടി,സലിംബാബു,ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസന്‍, മുബഷിര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ യാത്രയില്‍ അനുഗമിച്ചു. നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ എത്തിയ മഅ്ദനിയെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസര്‍ വര്‍ക്കല രാജ്, വി എം അലിയാര്‍, മുഹമ്മദ് ബിലാല്‍ മുജീബുറഹ്‌മാന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

സുപ്രിം കോടതി അനുവദിച്ച 82 ദിവസത്തെ ജാമ്യവ്യവസ്ഥയിലെ ഇളവില്‍ നാട്ടിലേക്ക് പോകാന്‍ കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാര്‍ അനുഗമിക്കുന്ന ഉദ്യോഗസ്ഥമാര്‍ക്ക് ലക്ഷങ്ങള്‍കെട്ടിവെക്കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് നിബന്ധനായി വെച്ചിരിന്നുത്. പ്രതിമാസം 20 ലക്ഷം രൂപ വീതം 82 ദിവസത്തെക്ക് എതാണ്ട് 52 ലക്ഷത്തിലധികം  രൂപയാണ് കെട്ടിവെക്കാന്‍ നിര്‍ദേശിച്ചത്. നിലവില്‍ ഈ വ്യവസ്ഥകളില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിയ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്താന്‍ മഅ്ദനി തീരുമാനിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ശയ്യാവലംബിയായ പിതാവിനെ സന്ദര്‍ശിക്കാനുള്ള അതിയായ ആഗ്രഹത്തിനാലും ഇളവ് ദിവസങ്ങള്‍ തീരന്‍ പോകുന്നതിനാലുമാണ് കേരളത്തിലെത്താന്‍ മഅ#്ദനിയെ പ്രരിപ്പിച്ചത്.കര്‍ണാടക സര്‍ക്കാരിന്റെ സുരക്ഷയില്‍ പോയിവരണമെന്നും അതിന്‍ ചിലവ് മഅ്ദനി വഹിക്കണമെന്നുമാണ്  സുപ്രിം കോടതി നിര്‍ദേശിച്ചത്.


സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായില്ലെന്ന് മഅ്ദനി


കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെങ്കിലും അനുകൂലമായി എന്തെങ്കിലും ഉണ്ടായി എന്ന് പറയാന്‍ കഴിയില്ലെന്ന് ബാംഗ്ലൂരില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. യാത്രയുടെ ചെലവിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. ആദ്യത്തേതിനേക്കാള്‍ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. എന്നല്‍ എത്രയാണെന്നത് യാത്രയുടെ കിലോമീറ്റര്‍ കൂടി കണക്കാക്കിയാകും ചെയ്യുക. ആരോഗ്യസ്ഥിതി വളരെ വിഷമകരമാണ്. കിഡ്നിയുടെ സ്ഥിതി വിഷമകരമാണ്. ഡയാലിസിലെത്തുന്ന അവസ്ഥയിലാണ്. തലച്ചോറിലേക്ക് രക്തപ്രവാഹം നിലച്ച് സ്സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. പക്ഷെ സര്‍ജറി നടത്തിയാല്‍ കിഡ്നി തകരാറിലാകുമെന്നാണ് ആശങ്ക. ബാക്കി കാര്യം സര്‍വശക്തന് സമര്‍പ്പിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കാലം വിചാരണ തടവുകാരനായിരിക്കേണ്ടി വന്നവരിലൊരുവനാണ് താന്‍. അത് അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത ആളാണ് താന്‍. ഇങ്ങോട്ട് വരുമ്പോള്‍ തന്നെ അറിയാമായിരുന്നു പെട്ടെന്നൊന്നും തിരിച്ചുപോകാന്‍ കഴിയില്ലന്ന്. ജിവച്ഛവങ്ങളായിക്കഴിയുമ്പോള്‍ നിരപരാധികളാണെന്ന് പറഞ്ഞ് വിടുന്ന സാഹചര്യമുണ്ടാകുന്നത് രാജ്യത്തിന്റെ തന്നെ നീതിന്യാസ സംവിധാനത്തിന് അപമാനകരമായ കാര്യമാണ്. അതേക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മഅ്ദനി പറഞ്ഞു.

പിതാവിനെ കാണുക,  ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുക എന്നതാണ് ആദ്യപരിപാടിയെന്നും  അതു കഴിഞ്ഞിട്ട് അടുത്ത ദിവസങ്ങളില്‍ അവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാപ്പയുടെ അടുത്ത് കുറച്ചു ദിവസം കഴിയാനാണ് അഗ്രഹിക്കുന്നത്. താന്‍ അവസാനമായി കാണുമ്പോള്‍ അദ്ദേഹം സ്ട്രോക്ക് ബാധിച്ചിരുന്നുവെങ്കിലും എല്ലാം തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയെല്ലാം നഷ്ടപ്പെട്ട് വിഷമകരമായ സാഹചര്യത്തിലാണ്. കുറച്ചു ദിവസമെങ്കിലും അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നുവെന്നതില്‍ സര്‍വശക്തനോട് നന്ദി പറയുന്നു.