എം ശിവശങ്കര്‍ ആശുപത്രിയില്‍
Sat, 11 Mar 2023

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വിശദപരിശോധന
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായി ജെയലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനെ വിശദമായ പരിശോധനക്കു വിധേയനാക്കി വരികയാണ്. കടുത്ത നടുവേദനയെ തുടര്‍ന്ന് ശിവശങ്കര്‍ ഏറെ നാളായി ചികിത്സയിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.