കൊച്ചില്‍ ശ്വാസകോശ രോഗി മരിച്ചത് വിഷപുക കാരണമോ? ആരോപണവുമായി ബന്ധുക്കള്‍
Mon, 13 Mar 2023

കൊച്ചി: കൊച്ചിയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്‌മപുരത്തു തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറന്‍സിനു രോഗം മൂര്‍ച്ഛിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറന്‍സിന്റെ ഭാര്യ ലിസി പറഞ്ഞു.
ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.