LogoLoginKerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും; രാത്രിയോടെ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

 
rain alert
തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയോടെ മഴ കനക്കും. ഇതേതുടര്‍ന്ന് 12 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രാത്രിയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി
നിലനില്‍ക്കുന്നുണ്ട്.