LogoLoginKerala

സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്

 
accident

സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചാട്ടം പൂര്‍ത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണ് കഴുത്തിനു പരുക്കേല്‍ക്കുകയായിരുന്നു. പ്രഥമ പരിശോധനയില്‍ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സിനാനെ ആശുപത്രിയിലെത്തിച്ചു.