മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ കടത്താന്‍ ലോബി; അന്വേഷണം നടത്താന്‍ നിര്‍ദേശം
Feb 15, 2023, 13:21 IST
തിരുവനതപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇടനിലക്കാര്‍ വഴി മരുന്ന് കടത്തല്‍ വ്യാപകം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന മനസികള്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീല്‍ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് നല്‍കാന്‍ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ടാണ് നിലവില്‍ മരുന്നുവില്പന.