മദ്യനയ കേസ്; ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Mon, 6 Mar 2023

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ന്യൂഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.
ഡയറി, ഭഗവത് ഗീത, പെന്‍, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലില്‍ കൈയില്‍ വയ്ക്കാന്‍ കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവര്‍ത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്നും സിബിഐ അറിയിച്ചു.