ലൈഫ് മിഷന്‍ കേസ്; എം.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും
Thu, 2 Mar 2023

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. അതേസമയം ലൈഫ് മിഷന്‍ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാല്‍ തനിക്കെതിരെയുള്ളത്, മൊഴികള്‍ മാത്രമാണെന്നും പ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കര്‍ വാദിക്കുന്നത്.