മണ്ണിടിച്ചലും വെള്ളക്കെട്ടും രൂക്ഷം; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
Oct 15, 2023, 11:58 IST

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന തലസ്ഥാനത്ത് മണ്ണിടിച്ചലും വെള്ളക്കെട്ടും രൂക്ഷം. നിര്‍ത്താതെ പെയ്യുന്ന മഴയെതുടര്‍ന്നാണ് പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. 122 കുടുംബങ്ങള്‍ ആണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറിയതാണ് പുറത്തുവരുന്ന വിവരം.
പുത്തന്‍പാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 45 പേരെ ക്യാമ്പകളിലേക്ക് മാറ്റി. പോത്തന്‍കോട് കരൂര്‍ 7 വീടുകളില്‍ വെള്ളം കയറി. ടെക്‌നോപാര്‍ക്കിലും വെള്ളക്കെട്ടുണ്ട്. ?തീരമേഖലകളിലും വെളളം കയറിയിട്ടുണ്ട്. അഞ്ചുതെങ്ങ് വെള്ളത്തിന് അടിയിലായ അവസ്ഥയിലാണ്.