LogoLoginKerala

കുണ്ടന്നൂരില്‍ വന്‍ അഗ്നിബാധ

ദേശീയപാതക്ക് സമീപം പുല്‍പ്പടര്‍പ്പിന് തീപിടിച്ചു
 
Fire
റോഡിന്റെ എതിര്‍ഭാഗത്ത് പെട്രോള്‍ പമ്പ് ഉള്ളതിനാല്‍ കാറ്റില്‍ തീപ്പൊരി വീണാന്‍ വന്‍ദുരന്തത്തിന് സാധ്യത
കൊച്ചി - ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം വന്‍തീപ്പിടുത്തം. പുതുതായി നിര്‍മിക്കുന്ന ഫോറം മാളിന് സമീപം ഒഴിഞ്ഞ പറമ്പിലെ പുല്‍പ്പടര്‍പ്പിനാണ് തീപിടിച്ചത്. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ട് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമത്തിലാണ്.
തിങ്കളാഴ്ച രാത്രിയിലാണ് ഇവിടെ ആദ്യം തീ കാണുന്നത്. നാട്ടുകര്‍ ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വെള്ളം പമ്പ് ചെയ്യാനുള്ള സംവധാനം ഇല്ലാതിരുന്നതിനാല്‍ തീ തല്ലിക്കെടുത്തി മടങ്ങി. ഇവിടെ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും തീപ്പെട്ടിയും മറ്റും ലഭിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും ഇവിടെ തീ ആളിപ്പടരുകയായിരുന്നു. ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് തീ കത്തുന്നതെങ്കിലും റോഡിന്റെ എതിര്‍ഭാഗത്ത് പെട്രോള്‍ പമ്പ് ഉള്ളതിനാല്‍ കാറ്റില്‍ തീപ്പൊരി വീണാന്‍ വന്‍ദുരന്തത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒഴിഞ്ഞ പറമ്പായതിനാല്‍ തീപിടുത്തത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ല. അടുത്തായി വീടുകളുണ്ടെങ്കിലും അവിടേക്ക് തി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ ഓഫീസര്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.