ആനവണ്ടിയില്‍ വീണ്ടും കട്ടപ്പുറത്താകുമോ? യൂണിയനോടും സര്‍ക്കാരിനോടും പിണങ്ങി സി.എം.ഡി ബിജു പ്രഭാകര്‍
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി കടന്നി് പോകുന്നത് ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണെന്ന് : ബിജു പ്രഭാകര്‍
തിരുവനന്തപുരം: ഇഴഞ്ഞും മുക്കിയും പ്രാരാബ്ധത്തിലും പായുന്ന കേരളത്തിന്റെ ആനവണ്ടിയെ രക്ഷിക്കാനായി എത്തിയ ഐ.എ.എസുകാര്‍ക്ക് ഒടുക്കം സര്‍ക്കാരിനേയും ട്രേഡ് യൂണിയനുകരളേയും ഭയന്ന് സ്ഥാനം ഉപേക്ഷിക്കേണ്ട ഗതികേടാണ്. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി കടന്നി് പോകുന്നത് ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണെന്ന്ാ സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നത്. മുന്‍പ് ടോമിന്‍ ജെ തച്ചങ്കരി നടത്തിയ ഭരണപകരിഷ്‌കാരങ്ങളും ഡബിള്‍ ഡ്യൂട്ടി സര്‍വീസുകളും കണ്ടക്ടര്‍ കം ഡ്രൈവര്‍ തസ്തികകളുമെല്ലാം ആര്‍.ടി.സിക്ക് ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. കേരളത്തില്‍ 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകര്‍കഴിഞ്ഞ ദിവസം പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളതു കേരളത്തിലാണെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന സമൂഹമാധ്യമ വിഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.
സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനാണെന്നു കുപ്രചാരണം നടത്തി ഒരു വിഭാഗം ജീവനക്കാര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നാതാണ് വകുപ്പ് നേരിടുന്ന മറ്റൊരു പ്രശ്‌നം. ചിങ്ങമാസമെത്തുമ്പോള്‍ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവില്‍ വകുപ്പ് കടന്ന് പോകുന്നത്. വിവിധ യൂണിയനുകള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ശമ്പള പ്രതിസന്ധിയിലും വകുപ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ല. സ്വിഫ്റ്റ് സര്‍വീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ കലിപ്പിലാണ്. ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുന്ന രീതിയിലേക്ക് സ്വിഫ്റ്റ് പ്രവര്‍ത്തനം മാറപ്പെടുമോ എന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് യൂണിയനുകളുടെ ആശങ്കമാത്രമാണെന്നും സി.എം.ഡി പിന്നാേെല പ്രതികരിച്ചു. കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് കൂലിപ്പണിക്ക് പോകാന്‍ ഒരുങ്ങിയ ജീവനക്കാരന്റെ അവസ്ഥ വാര്‍ത്തയായതും ആനവണ്ടിക്ക് ചില്ലറ പേരുദോശം വരുത്തി വയ്ക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതനത്തിന്റെ 40% മാത്രമേ സ്വിഫ്റ്റ് ജീവനക്കാര്‍ക്കു കിട്ടുന്നുള്ളൂ. സോഷ്യലിസ്റ്റ് തത്വ പ്രകാരം ഇതു ശരിയാണോയെന്നു ചോദിക്കുന്നവര്‍ ചൈനയില്‍ പോയി നോക്കിയാല്‍ മതിയെന്നാണ് സി.എം.ഡി മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ തൊഴ 1243 പേര്‍ പ്രതിമാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല.
814 കോടി രൂപ കിഫ്ബി വായ്പ വഴി ബസുകള്‍ വാങ്ങിയാല്‍ തിരിച്ചടവു കെഎസ്ആര്‍ടിസിക്കു താങ്ങാനാകില്ലെന്നും ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു. മുന്‍പു വന്‍ പലിശയ്ക്കു വായ്പയെടുത്തവരാണ് കെഎസ്ആര്‍ടിസിക്ക് അധികബാധ്യത ഉണ്ടാക്കിവച്ചത്. 2016ല്‍ ബസുകള്‍ വാങ്ങിയ ഇനത്തില്‍ 18.5 കോടി കൊടുക്കുന്നത് ഇപ്പോഴാണ്. ഭാവിയിലും അതുണ്ടാകുന്നതു ശരിയല്ലെന്നതുകൊണ്ടാണ് താന്‍ കിഫ്ബി തിരിച്ചടവിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുക സര്‍ക്കാരിന്റെ നയമാണ്. സ്ഥലം വിറ്റു കടം തീര്‍ക്കുകയെന്ന നിര്‍ദേശത്തോടു മാത്രമാണ് എതിര്‍പ്പ്. ഉല്‍പാദനക്ഷമത കൂട്ടുകയാണ് കെഎസ്ആര്‍ടിസി ലാഭകരമാക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
രാജ്യത്തു ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തു കിടക്കുന്ന കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. സ്ഥലം വിറ്റു കടം തീര്‍ക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിയെയും എംഡിയെയും വില്ലന്മാരായി വരുത്തി തീര്‍ക്കുകയാണെന്നും മാനേജ്മെന്റിനെതിരെ നിരന്തരം കള്ളവാര്‍ത്തകള്‍ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.